ന്യൂഡൽഹി: ഒമാൻ തീരത്ത് ചരക്കു കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ നാവികർ മരിച്ചതായി സ്ഥിരീകരണം. ഒരു ചീഫ് എൻജിനിയറെ കാണാതായി. ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്.
എംടി സെറ്റെബെല്ല എന്ന വാണിജ്യ കപ്പലിനു നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നാലെ മൂന്നു പേരെ കാണാതായതായി വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, ആന്ധ്രപ്രദേശ് സ്വദേശികളെയാണ് കാണാതായത്.
കപ്പലിൽ നിന്ന് 21 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയിരുന്നു. വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യ അപലപിച്ചിരുന്നു.